Fincat

പത്താം ക്ലാസ് വിദ്യാർത്ഥിനി ഫ്‌ളാറ്റിന്റെ മുകളിൽ നിന്നും വീണു മരിച്ചു

കോട്ടയം: സ്‌കൂൾ വിദ്യാർത്ഥിനി ഫ്്‌ലാറ്റിന്റെ മുകളിൽ നിന്നും വീണു മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റെയ (15) ആണ് മരിച്ചത്. യുഎസിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോൺ ടെന്നി കുര്യന്റെ മകളാണ് മരിച്ച റെയ. ഇന്നലെ രാത്രി പത്തിനാണ് സംഭവം.

1 st paragraph

ശബ്ദം കേട്ട് എത്തിയ ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരൻ ആണ് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ടത്. ഉടൻ ഫ്‌ളാറ്റ് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. കൺട്രോൾ റൂം പൊലീസ് എത്തി റെയയെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

2nd paragraph