Fincat

ഫോട്ടോ എടുത്ത് തരാമെന്ന് പറഞ്ഞ് വീട്ടിനകത്ത് കയറി യുവതിയെപ്പിടിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ അംഗത്വ വിതരണത്തിന്റെ പേരിൽ വീട്ടിലെത്തി യുവതിയെ കയറിപ്പിടിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഹരിപ്പാട് കോൺഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.

1 st paragraph

സംസ്ഥാനത്തെ ഉന്നത കോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായിയുടെ ഭാര്യ കൂടിയാണ് പരാതിക്കാരിയെന്നാണ് വിവരം. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം നടന്നത്. കോൺഗ്രസ് അംഗത്വ ക്യാമ്പയിനിന്റെ ഭാഗമായാണ് ബിജു പരാതിക്കാരിയുടെ വീട്ടിലെത്തിയത്. ക്യാമ്പയിന്റെ ഭാഗമായി ഫോട്ടോ എടുക്കണമെന്ന് പരാതിക്കാരിയോട് ബിജു ആവശ്യപ്പെട്ടു.

2nd paragraph

നല്ല ഫോട്ടോ ഇല്ലെന്ന് അറിയിച്ചപ്പോൾ ഫോട്ടോ എടുത്ത് തരാമെന്ന് പറഞ്ഞ് ബിജു പരാതിക്കാരിയുടെ വീടിനകത്ത് കയറി. ഇതിനിടയിലാണ് യുവതിയെ ബിജു കടന്നുപിടിക്കാൻ ശ്രമിച്ചത്. സംഭവ ശേഷം ഭർത്താവിനൊപ്പം സ്റ്റേഷനിലെത്തിയ യുവതി പരാതി നൽകുകയായിരുന്നു.