കര്‍ണാടക ഒഡീഷ്യ മത്സരം സമനിലയില്‍. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി

സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ രണ്ടാം ദിനമായ കര്‍ണാടക ഒഡീഷ്യ മത്സരം സമനിലയില്‍. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി. കര്‍ണാടകയ്ക്കായി അരങ്ങേറിയ മലയാളി താരം ബാവു നിഷാദ് ഒരു ഗോള്‍ നേടി. ഒഡീഷ്യക്കായി ജാമി ഓറം (15), ബികാശ് കുമാര്‍ സഹോ (65), ചന്ദ്ര മുധുലി (76) എന്നിവരാണ് ഗോള്‍ നേടിയത്. കര്‍ണാടകയ്ക്കായി സുധീര്‍ കൊട്ടികല ഇരട്ടഗോള്‍ നേടി (29,62), മലയാളി താരം ബാവു നിഷാദിന്റെ വകയാണ് ഒരു ഗോള്‍(34).

ആദ്യ പകുതി

ആദ്യ പകുതിയില്‍ ഇരുടീമുകളുടെയും അറ്റാക്കിംങാണ് കോട്ടപ്പടി സ്റ്റേഡിയം കണ്ടത്. 13 ാം മിനുട്ടില്‍ ഒഡീഷ്യയെ തേടി ആദ്യ അവസരമെത്തി. മധ്യനിരതാരം ജാമിര്‍ ഓറം വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് നല്‍ക്കിയ പാസ് ലക്ഷ്യം കാണാനായില്ല. രണ്ട് മിനുട്ടിന് ശേഷം 15 ാം മിനുട്ടില്‍ ഒഡീഷ്യ ലീഡ് എടുത്തു. ഇടതു വിങ്ങിലൂടെ ബോളുമായി മുന്നേറിയ മധ്യനിരതാരം ചന്ദ്ര മുധുലി സെകന്റ് പോസ്റ്റിലേക്ക് നീട്ടി നല്‍ക്കിയ പാസ് ബോക്‌സില്‍ നിലയുറപ്പിച്ചിരുന്നു ജാമി ഓറം ഗോളാക്കി മാറ്റി. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നുകളിച്ച കര്‍ണാടകയ്ക്ക്  23 ാം മിനുട്ടില്‍ ആദ്യ അവസരമെത്തി. ഇടതു വിങ്ങില്‍ നിന്ന് കര്‍ണാടകന്‍ ക്യാപ്റ്റന്‍ സുനില്‍ കുമാര്‍ രണ്ട് ഒഡീഷ്യ പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്‌സിലേക്ക് ബോള്‍ നല്‍ക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല. 29 ാം മിനുട്ടില്‍ കര്‍ണാടക സമനില പിടിച്ചു. വലതു വിങ്ങിലൂടെ ബോളുമായി മുന്നേറിയ മധ്യനിരതാരം പ്രശാന്ത് കലിങ്ക ബോക്‌സിലേക്ക് നല്‍ക്കി ബോള്‍ സുധീര്‍ കൊട്ടികലയാണ് ഗോളാക്കി മാറ്റിയത്. 34 ാം മിനുട്ടില്‍ മലയാളി താരം ബാവു നിഷാദിലൂടെ കര്‍ണാടക ലീഡ് എടുത്തു. ബോക്‌സിന് പറത്ത് നിന്ന് പോസ്റ്റ് ലക്ഷ്യമാക്കി അടിച്ച പന്ത് ഒഡീഷ്യന്‍ പ്രതിരോധ താരത്തിന്റെ ദേഹത്ത് തട്ടി ഗോളായി മാറുകയായിരുന്നു.

രണ്ടാം പകുതി

രണ്ടാം പകുതിയിലും ഇരുടീമുകളും തുടക്കം മുതല്‍ തന്നെ ആക്രമണത്തിന് ശ്രമിച്ചു. 50 ാം മിനുട്ടില്‍ ഒഡീഷ്യക്ക് അവസരം ലഭിച്ചു. ബോക്‌സിലേക്ക് നീട്ടിനല്‍ക്കിയ ലോങ് ത്രൗ ഫരീദ് എസ്.കെ. ഹെഡറിന് ശ്രമിച്ചെങ്കിലും ഗോള്‍ ബാറില്‍ തട്ടി. 55 ാം മിനുട്ടില്‍ കര്‍ണാടക താരം സുലൈമലൈ എടുത്ത ഫ്രീകിക്ക് ഒഡീഷ്യന്‍ ഗോള്‍ കീപ്പര്‍ അതിമനോഹരമായി തട്ടിഅകറ്റി. 62 ാം മിനുട്ടില്‍ ഒഷീഷ്യന്‍ പ്രതിരോധം വരുത്തിയ പിഴവില്‍ നിന്ന് വീണുകിട്ടിയ അവസരം സുധീര്‍ കൊട്ടികെല ഗോളാക്കി മാറ്റി. സ്‌കോര്‍ 3-1. മൂന്ന് മിനുട്ടിന് ശേഷം ഒഡീഷ്യ ഒരു ഗോള്‍ മടക്കി. വലത് വിങ്ങില്‍ നിന്ന് എറിഞ്ഞ ലോങ് ത്രൗ കര്‍ണാടകന്‍ ഗോള്‍ കീപ്പര്‍ ജയന്ത്കുമാര്‍ പഞ്ച്‌ചെയ്ത് അകറ്റാന്‍ ശ്രമിക്കവേ വരുത്തിയ പിഴവില്‍ ലഭിച്ച പന്ത് ബികാശ് കുമാര്‍ സഹോ ഗോളി കീപ്പറുടെയും പ്രതിരോധ താരങ്ങളുടെയും മുകളിലൂടെ പോസ്റ്റിലെത്തിച്ചു. തുടര്‍ന്ന് ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും ഗോളികൂപ്പറും ഗോള്‍ പോസ്റ്റും വില്ലനായി. 76 ാം മിനുട്ടില്‍ ഉഗ്രന്‍ ഗോളിലൂടെ ഒഡീഷ്യ സമനില പിടിച്ചു. വലതു വിങ്ങില്‍ നിന്ന് നല്‍ക്കിയ പാസ് ചന്ദ്ര മുദുലിയുടെ റോക്കറ്റ് ഷോട്ടിലൂടെയായിരുന്നു ഒഡീഷ്യ സമനില പിടിച്ചത്.