ബി.പി അങ്ങാടി-മാങ്ങാട്ടിരി-വെട്ടം റോഡില്‍ ഗതാഗതം നിരോധിച്ചു
തിരൂര്‍ ബി.പി അങ്ങാടി-മാങ്ങാട്ടിരി-വെട്ടം റോഡില്‍ ബി.എം ആന്റ് ബി.സി പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലെ വെട്ടത്ത്കാവ് ജംങ്ഷന്‍ മുതല്‍ വെട്ടം ചീര്‍പ്പ് വരെയുള്ള മേഖലയില്‍ ഏപ്രില്‍ 21 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പൊന്നാനി നഗരസഭയിലെ നാലാം വാര്‍ഡില്‍ വെള്ളീരി സ്‌കൂള്‍ ഡ്രൈനേജ് പൂര്‍ത്തീകരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജിം റോഡിലൂടെയുള്ള വാഹന ഗതാഗതം പ്രവൃത്തി പൂര്‍ത്തീകരിക്കും വരെ നിരോധിച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു.