Fincat

എടരിക്കോട് ബൈക്കപകടം, യുവാവ് മരിച്ചു

എടരിക്കോട് മമ്മാലിപ്പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കാറിനടിയിൽപ്പെട്ട് മരിച്ചു. തെയ്യാല ഓമച്ചപ്പുഴ സ്വദേശി ഊരോത്തിയിൽ മുഹമ്മദ് റഷീദിന്റെ മകൻ മുഹമ്മദ് നിബ്രാസുൽ ഹഖ് (22) ആണ് മരിച്ചത്.

രാത്രി ആയിരുന്നു അപകടം. കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.