Fincat

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മഞ്ചേരിയിൽ യുവാവിന്റെ വീട്ടിൽ പെൺകുട്ടിയുടെ സത്യാഗ്രഹം.

മഞ്ചേരി: ലൈംഗിക പീഡനപരാതി ഉന്നയിച്ച് മലപ്പുറത്ത് യുവാവിന്റെ വീട്ടിൽ പെൺകുട്ടിയുടെ സത്യാഗ്രഹം. തമിഴ്നാട് പഴനി സ്വദേശിയാണ് സത്യാഗ്രഹം ഇരിക്കുന്നത്. വിവാഹാഭ്യർത്ഥന നടത്തി വഞ്ചിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവത്തിൽ പൊലീസ് നിലവിൽ കേസെടുത്തിട്ടില്ല.

1 st paragraph

കഴിഞ്ഞ നാല് ദിവസമായി യുവതി യുവാവിന്റെ വീട്ടിൽ സത്യാഗ്രഹം നടത്തുകയിരുന്നു. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി യുവതിയെ മാറ്റിയിട്ടുണ്ട്. ചെന്നൈയിൽ പെൺകുട്ടി ജോലിചെയ്യുന്ന ബാങ്കിന്റെ അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു യുവാവ്. ഇതിനിടയിലാണ് ഇവർ തമ്മിൽ പ്രണയത്തിലാകുന്നത്.

2nd paragraph

കഴിഞ്ഞ ഏഴുമാസമായി ഇവർ അടുപ്പത്തിലാണ്. ഇതിനിടയിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി ആരോപിക്കുന്നത്. യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി വിഷയം ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് പൊലീസ് അറിയിച്ചു.