ആൾ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഭദ്രം – മാധ്യമ പുരസ്കാരത്തിനുള്ള എൻട്രികൾ ക്ഷണിച്ചു.


മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയിൽ 25 വർഷം പൂർത്തിയാക്കിയ അധ്യാപക സംഘടന ആൾ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഭദ്രം എന്ന പേരിൽ പത്രമാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2021 – 2022 അക്കാദമിക് വർഷത്തെ വിദ്യാഭ്യാസ മേഖലയിലെ സമഗ്രവും ആധികാരികവുമായ റിപ്പോർട്ടിങ്ങിനാണ് അവാർഡ് നൽകുന്നത്. മലപ്പുറം ജില്ലയിലെ പത്രമാധ്യമ പ്രവർത്തകരിൽ നിന്നാണ് അവാർഡിനുള്ള എൻട്രികൾ ക്ഷണിക്കുന്നത്. സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതോ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയതോ ആയ റിപ്പോർട്ടിങ്ങ് കളാണ് പരിഗണിക്കുക. ഒരാളിൽ നിന്നും ഒരു എൻട്രി മാത്രമാണ് സ്വീകരിക്കുന്നത്. എൻട്രി ലഭിക്കേണ്ട അവസാന ദിവസം 2022 ഏപ്രിൽ 30 വൈകുന്നേരം 5pm വരെ .
mail adress : ashijpm@gmail.com
9447423370,9745202530