Fincat

സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും; പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം 28ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒന്നാംക്ലാസ് മുതൽ ഒമ്പതാംക്ലാസുവരെയുള്ള പ്രവേശനം ആരംഭിച്ചുകഴിഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടത്തും.

1 st paragraph

പാഠപുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 28-ന് രാവിലെ 10-ന് തിരുവനന്തപുരം കരമന ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. അംഗീകൃത അൺഎയ്ഡഡ് സ്‌കൂളുകൾക്കും ഇൻഡന്റ് അടിസ്ഥാനപ്പെടുത്തി പാഠപുസ്തകം വിതരണംചെയ്യും.

2nd paragraph

സർക്കാർ, എയ്ഡഡ് മേഖലയിലായി 9,58,060 കുട്ടികൾക്ക് കൈത്തറിയൂണിഫോം നൽകും. 120 കോടി ഇതിനായി ചെലവിടും. യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ്‌ ആറിന് കോഴിക്കോട്ട് നടത്തുമെന്നും മന്ത്രി പറഞ്ഞു.