തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചു
കൊച്ചി: തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്
1950 ഒക്ടോബർ 29നായിരുന്നു ജനനം. പി.വി. പൗലോസും റബേക്കയുമാണ് മാതാപിതാക്കൾ.
ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനും പത്രപ്രവർത്തകനുമായിരുന്നു. മാക്ടയുടേ സ്ഥാപക സെക്രട്ടറിയാണ്.