Fincat

ഒരു കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; പൂക്കോട്ടൂർ സ്വദേശി പിടിയിൽ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. പൂക്കോട്ടൂർ സ്വദേശി നിയാസ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഒരു കിലോ സ്വർണം പിടികൂടി.

1 st paragraph

മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിക്കുന്നതായി ഡിആർഐയ്‌ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിയാസിനെ പിടികൂടിയത്. ഷാർജയിൽ നിന്നുമാണ് ഇയാൾ സ്വർണവുമായി വിമാനത്താവളത്തിൽ എത്തിയത്. വിശദ വിവരങ്ങൾക്കായി നിയാസിനെ അധികൃതർ ചോദ്യം ചെയ്തുവരികയാണ്.

2nd paragraph

അതേസമയം കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടിയിരുന്നു. അഞ്ച് യാത്രികരിൽ നിന്നായി രണ്ട് കിലോയിലധികം സ്വർണമാണ് പിടികൂടിയത്.