കരിപ്പൂരിൽ മൂന്നേമുക്കാൽ കിലോ സ്വർണവുമായി നാല് പേർ പിടിയിൽ.

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. നാല് യാത്രക്കാരിൽ നിന്ന് മൂന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്.

മലപ്പുറം കൂരിയാട് സ്വദേശി മുജീബ് റഹ്മാൻ, നിലമ്പൂർ അമരമ്പലം സ്വദേശി സക്കീർ പുലത്ത്, വയനാട് അമ്പലവയൽ സ്വദേശി മുഹമ്മദ് ഫൈസൽ, മഞ്ചേരി പുൽപ്പറ്റ സ്വദേശി പി.സി. ഫൈസൽ എന്നിവരാണ് കസ്റ്റംസ് പിടിയിലായത്.

അബുദാബി, ബഹ്റിൻ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോടെത്തിയതാണ് നാല് പേരും. ശരീരത്തില്‍ ഒളിപ്പിച്ചാണ് നാലുപേരും സ്വര്‍ണം കൊണ്ടുവന്നത്.

വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ സംശയം തോന്നി കസ്റ്റംസ് വിഭാഗം പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
