പ്ലാറ്റ്ഫോമിൽ വീണ് വിദ്യാർത്ഥിനി മരിച്ചു.

മലപ്പുറം: ട്രെയിൻ മാറിയത് അറിഞ്ഞ് ചെലിച്ച് തുടങ്ങുന്നതിനിടെ ചാടിയിറങ്ങി പ്ലാറ്റ്ഫോമിൽ വീണ് വിദ്യാർത്ഥിനി മരിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിൽവച്ചാണ് സംഭവം. ട്രെയിനിൽ നിന്നു നിന്നു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂർ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ടാക്സ് പ്രാക്ടിഷനർ മലപ്പുറം ചെങ്ങര ചന്ദനത്തിൽ രാജുവിന്റെ ഏക മകൾ ചന്ദന (18) ആണ് മരിച്ചത്.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ 17ന് രാത്രിയാണ് അപകടം. ചെന്നൈയിൽ സി.എ. വിദ്യാർത്ഥിനിയായ ചന്ദന വിഷു അവധിക്കു നാട്ടിലെത്തി തിരിച്ചു പോകാൻ തൃശ്ശൂർ റയിൽവേ സ്റ്റേഷനിൽ എത്തുകയും അവിടെ നിന്നു ചെന്നൈയിലേക്കു ടിക്കറ്റെടുത്ത ട്രെയിനിനു പകരം മറ്റൊരു ട്രെയിനിൽ മാറിക്കയറുകയും ചെയ്തു. ട്രെയിൻ ചലിച്ചു തുടങ്ങിയ ശേഷമാണ് ട്രെയിൻ മാറിയ വിവരം അറിഞ്ഞത്.

ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണു പരിക്കേറ്റ് തൃശൂർ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മൃതദേഹം ഞായറാഴ്ച തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തും.മാതാവ്: അമ്പിളി (അദ്ധ്യാപിക, കാരക്കുന്ന് ജി.എച്ച്.എസ്.എസ് കാരക്കുന്ന്). സത്യസായി സേവ സംഘടന ജില്ല പ്രസിഡന്റ് ആണ് രാജു.