ചങ്ങരംകുളത്ത് മദ്യം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മലപ്പുറം: ചങ്ങരംകുളത്ത് മദ്യം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പീഡന ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി യുവതിയുടെ സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. എരമംഗലം സ്വദേശി വാരിപുള്ളിയിൽ ജുനൈസ്(22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.