ഹൂതി വിമതർ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു
കോഴിക്കോട് : ഹൂതി വിമതർ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു. കോട്ടയം സ്വദേശി ശ്രീജിത്ത്, ആലപ്പുഴ സ്വദേശി അഖിൽ, കോഴിക്കോട് സ്വദേശി ദിപാഷ് എന്നിവരെയാണ് മോചിപ്പിച്ചത്.

ജനുവരി രണ്ടിനായിരുന്നു ഇവർ സഞ്ചരിച്ച യുഎഇ ചരക്കു കപ്പൽ അൽഹുദയിൽ നിന്ന് ഭീകരർ പിടിച്ചെടുത്തത്.
നയതന്ത്ര തലത്തിൽ ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് മൂന്നുപേരേയും വിട്ടയച്ചത്. ബന്ധുക്കളുമായി വിട്ടയക്കപ്പെട്ടവർ സംസാരിച്ചു. ഇവർ ഉടൻ നാട്ടിലെത്തുമെന്നാണ് വിവരം.