കടലുണ്ടി പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.
മലപ്പുറം: കടലുണ്ടി പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പൊട്ടികടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്റെ മകന് അഭിനവ് (18) ആണ് മരിച്ചത്.
മലപ്പുറം പടിഞ്ഞാറ്റുമുറി മുണ്ടുപറബ് സ്വദേശിയാണ് അഭിനവ് കടലുണ്ടി പുഴയിലെ കരുവാള മുഴിക്കല്‍ കടവില്‍ വൈകീട്ട് കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉടനെ തന്നെ വിദ്യാര്‍ത്ഥിയെ കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.