Fincat

ആര്‍എസ്എസുകാര്‍ ആയുധങ്ങളുമായി എത്തിയത് എസ്ഡിപിഐ നേതാവിനെ കൊല്ലാന്‍

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ആയുധങ്ങളുമായി അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.

1 st paragraph

ആര്‍എസ്എസ് സംഘം ആയുധങ്ങളുമായി എത്തിയത് എസ്ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെ കൊലപ്പെടുത്താനാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ സുമേഷ്, ശ്രീനാഥ് എന്നിവരെ ഇന്നലെ രാത്രിയാണ് ആയുധങ്ങളുമായി പിടികൂടിയത്.

2nd paragraph

ഇന്നലെ രാത്രി 11 മണിയോടെ അമ്പലകടവ് പാംഷേഡ് ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. സംശയാസ്പദമായ രീതിയില്‍ നില്‍ക്കുന്ന ആര്‍എസ്എസ് സംഘത്തോട് ആരാണെന്ന് ചോദിച്ചതോടെ നവാസ് നൈനയെ ഇവര്‍ വാള് ഉപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. ആ സമയത്ത് നവാസിനൊപ്പമുണ്ടായിരുന്ന നിഷാദ് എന്നയാള്‍ അത് തടഞ്ഞില്ലായിരുന്നെങ്കില്‍ മരണം സംഭവിക്കുമായിരുന്നെന്നും എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തില്‍ നിഷാദിന് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആക്രമണത്തില്‍ ഗൂഢാലോചനയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ കൊലപ്പെടുത്തിയ സ്ഥലത്തിനടുത്താണ് സംഭവം നടന്നത്. 2021 ഡിസംബര്‍ 18നാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ കെ എസ് ഷാനിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്.