Fincat

സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ മരണപ്പെട്ടു.

സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ മരണ

റിയാദ്: സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ മരിച്ചു. ദക്ഷിണ സൗദിയിലെ നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായ കൊല്ലം ചടയമംഗലം സ്വദേശിനി കണ്ടത്തിൽ സുജ ഉമ്മൻ (31) ആണ് മരിച്ചത്.

1 st paragraph

കാൻസർ ബാധയെ തുടർന്ന് ചികിത്സക്കായി നാട്ടിൽ പോയതായിരുന്നു. തിരുവനന്തപുരം ആർ സി സി യിൽ ചികിത്സ തുടരുന്നതിനിടയിൽ അൽപ്പം ആശ്വാസമായതോടെ വിശ്രമം ആവശ്യമായതിനാൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു.

2nd paragraph

ഇതിനിടയിൽ ആരോഗ്യ നില മോശമായി. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതയാണ്. പിതാവ് പാപ്പച്ചൻ, മാതാവ് സൂസി, സഹോദരൻ സുബിൻ. ചൊവ്വാഴ്ച്ച രാവിലെ ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ചർച്ച് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.