Fincat

മലപ്പുറം സ്വദേശി സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി പുത്തൂപ്പാടം മായക്കര സൈദലവി മാസ്റ്ററുടെ മകൻ ശരീഫ് ആണ് മരിച്ചത്.

1 st paragraph

സൗദി വടക്കൻ പ്രവിശ്യയിലെ ഹായിലിലുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. ഗുരുതരമായി പരിക്കേറ്റ ശരീഫ് തൽക്ഷണം മരണപ്പെടുകയായിരുന്നു. ദീർഘകാലമായി ഹായിലിൽ ജോലി ചെയ്‍തുവരികയായിരുന്നു അദ്ദേഹം. ഭാര്യ: ഫസീല തുറക്കൽ. മക്കൾ: ഫർഹാൻ, ഫർസീൽ, ഫിൻസിന.

2nd paragraph