Fincat

അനസ് എടത്തൊടികക്ക് സര്‍ക്കാര്‍ ജോലി: ഉറപ്പുനല്‍കി കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍



കേരളത്തിനും ഇന്ത്യക്കും വേണ്ടി കളിച്ച പ്രമുഖ ഫുട്‌ബോള്‍ താരം അനസ് എടത്തോടികക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. അനസ് എടത്തൊടിക കേരളത്തിന്റെ അഭിമാന താരമാണെന്നും അദ്ദേഹത്തിന് ജോലി നല്‍കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനമാണെന്നും നിലവിലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ അധികം വൈകാതെ തന്നെ ജോലി ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

1 st paragraph

ടി.വി. ഇബ്രാഹിം എം.എല്‍.എ ഇതുസംബന്ധിച്ച് നല്‍കിയ നിവേദനം പരിഗണിച്ചാണ് മന്ത്രിയുടെ പ്രതികരണം. അനസ് എടത്തൊടിക 2016 മുതല്‍ 2020 വരെ ഇന്ത്യന്‍ ടീമിന് വേണ്ടി ഏഷ്യ കപ്പിലും, ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലും, 2010 ല്‍ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫിയിലും കളിച്ചിട്ടുണ്ട്. ഐ ലീഗ്, ഐ.എസ്.എല്‍ തുടങ്ങിയ ഇന്ത്യന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്ത് 14 വര്‍ഷമായി സജീവ സാന്നിധ്യവുമാണ് കൊണ്ടോട്ടി സ്വദേശിയായ അനസ്.

2nd paragraph