പാചക വാതക വില വീണ്ടും കുത്തനെ വർദ്ധിപ്പിച്ചു

കൂട്ടിയത് 102രൂപ 50 പൈസ

ന്യൂഡൽഹി : രാജ്യത്ത് പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 102രൂപ 50 പൈസയുടെ വർദ്ധനവാണുണ്ടായത്. ഇന്നത്തെ വിലക്കയറ്റത്തോടെ പത്തൊൻപത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപ നൽകണം.


നേരത്തെ 2253 രൂപയായിരുന്നു. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറുകൾക്ക് കുത്തനെ വില വർദ്ധിച്ചിരുന്നു. 250 രൂപയാണ് ഏപ്രിലിൽ കൂട്ടിയത്. വാണിജ്യ സിലിണ്ടറിന് അടിക്കടി വില വർദ്ധിക്കുന്നത് ഹോട്ടൽ ഭക്ഷണം കഴിക്കുന്നവർക്ക് തിരിച്ചടിയാവും.