Fincat

മുസ്ലീം തീവ്രവാദികൾക്കുള്ള പിണറായി വിജയന്റെ റംസാൻ സമ്മാനമാണ് എന്റെ അറസ്റ്റ്, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു; പിസി ജോർജ്ജ്

തിരുവനന്തപുരം: പിസി ജോർജ്ജിന് ഉപാധിയോടെ ജാമ്യം. സാക്ഷിയെ സ്വാധീനിക്കരുത്, വിദ്വേഷം ഉണ്ടാക്കരുത്, ആവശ്യമില്ലാതെ വിവാദങ്ങളിൽ അകപ്പെടരുത്, പോലീസ് എപ്പോൾ വിളിച്ചാലും അന്വേഷണവുമായി സഹകരിക്കണം, എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ആനക്കാര്യങ്ങളൊന്നും മജിസ്ട്രേറ്റ് ചോദിച്ചില്ല. ഹിന്ദു മഹാസമ്മേളനത്തിൽ താനെന്തെല്ലാം കാര്യങ്ങൾ പറഞ്ഞോ അതിൽ ഉറച്ച് നിൽക്കുന്നുവെന്നും പിസി ജോർജ്ജ് പറഞ്ഞു.

1 st paragraph

വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആശാ കോശിയാണ്പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ചത്. ‘ഇവിടുത്തെ കോൺഗ്രസും സിപിഎമ്മും ഒന്നാണ്. മുസ്ലീം തീവ്രവാദികളുടെ വോട്ട് എനിക്ക് വേണ്ട. ഇന്ത്യയെ സ്നേഹിക്കാത്ത തീവ്രവാദികളെ എനിക്ക് വേണ്ട. മുസ്ലീം തീവ്രവാദികൾക്ക് പിണറായി വിജയൻ നൽകിയ റംസാൻ സമ്മാനമാണ് എന്റെ അറസ്റ്റ്. ഈ രാജ്യത്ത് നീതിപീഡമുണ്ടെന്നും പി.സി ജോർജ്ജ് പറഞ്ഞു.

2nd paragraph