പി.സി. ജോര്‍ജ് അറസ്റ്റില്‍

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജ് അറസ്റ്റില്‍. തിരുവനന്തപുരം ഫോര്‍ട്ട് പൊലസ്് പുലര്‍ച്ചെ അഞ്ചിന് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. ഐപിസി 153 എ വകുപ്പു പ്രകാരമാണ് കേസ്.
പി സി ജോര്‍ജ് പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിരുന്നു. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും യൂത്ത് ലീഗും പരാതി നല്‍കിയിരുന്നു. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സംഗമമെന്ന പരിപാടിയിലാണ് പി സി ജോര്‍ജ്ജ് മുസ്ലിം മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നത്.