Fincat

സംസ്ഥാനത്ത് മണ്ണെണ്ണ വില വീണ്ടും കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ വില വീണ്ടും കൂട്ടി. ലിറ്ററിന് 84 രൂപയാണ് പുതുക്കിയ വില. ഏപ്രിൽ മാസം 81 രൂപയായിരുന്നു മണ്ണെണ്ണ വില. വില കുറയുമെന്ന ധാരണയിൽ കഴിഞ്ഞ മാസം വിതരണക്കാർ മണ്ണെണ്ണ എടുത്തിരുന്നില്ല.

1 st paragraph

അതിനാൽ ഈ മാസം മണ്ണെണ്ണ ലിറ്ററിന് 84 രൂപ നൽകണം. ലിറ്ററിന് 22 രൂപയാണ് കഴിഞ്ഞ മാസം മണ്ണെണ്ണയ്ക്ക് വർധിച്ചത്. ലിറ്ററിന് 59 രൂപയായിരുന്ന മണ്ണെണ്ണയ്ക്ക് ഒറ്റയടിക്ക് 81 രൂപയായി. ഇപ്പോൾ, 3 രൂപയാണ് കൂടിയിരിക്കുന്നത്. . ഒരു വര്‍ഷം 28 രൂപയായിരുന്നു സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വില.

2nd paragraph

കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയാണ് വർധിപ്പിച്ചത്. മണ്ണെണ്ണ വില കൂട്ടിയത് മത്സ്യ ബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാണ്.