Fincat

മലപ്പുറത്ത് ബിജെപിയുടെ പ്രവര്‍ത്തനം പ്രതികൂല സാഹചര്യത്തിലെന്ന് ജെപി നദ്ദ

കരിപ്പൂര്‍: കേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഇതിനെതിരെ ശക്തമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പ്രത്യേകിച്ച് മലപ്പുറത്ത് ബിജെപി പ്രവര്‍ത്തിക്കുന്നത് പ്രതികൂല സാഹചര്യത്തിലാണെന്നും നദ്ദ പറഞ്ഞു.

1 st paragraph

കേരളത്തിലുള്ളവര്‍ പൊതുവേ ദേശ സ്‌നേഹികളാണ്,എങ്കിലും കേരളത്തില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനകള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് നദ്ദ വ്യക്തമാക്കി.

2nd paragraph

അതേ സമയം കോഴിക്കോട് എത്തിയ ജെപി നദ്ദയെ പി സി ജോര്‍ജ്ജ് സന്ദര്‍ശിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. തിരുവനന്തപുരത്തെ ഹിന്ദുമഹാസമ്മേളനത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് നേരത്തെ അറസ്റ്റിലായ പി സി ജോര്‍ജിന് പിന്തുണ നല്‍കിയത് ബിജെപിയാണ്.