Fincat

മമ്മൂട്ടിയും യൂസഫലിയും എത്തി; പ്രൗഢ ഗംഭീരമായി കെ സുരേന്ദ്രന്റെ മകന്റെ കല്ല്യാണം


കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകന്റെ കല്ല്യാണത്തിന് പങ്കെടുക്കാൻ നടൻ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും നിർമാതാവ് ആന്റോ ജോസഫും എത്തി. കോഴിക്കോട് ആശീർവാദ് ലോൺസിൽ വച്ചാണ് കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനും ദില്‍നയും തമ്മിലുള്ള വിവാഹം നടന്നത്.

1 st paragraph

കെ സുരേന്ദ്രന്റെയും കെ ഷീബയുടെയും മകന്‍ ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങില്‍ മമ്മൂട്ടി, യൂസഫലി എന്നിവർക്കൊപ്പം പങ്കെടുത്തുവെന്നും ഒട്ടെറ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി എന്നും നിർമാതാവ് ആന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.

2nd paragraph

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം…

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീ.കെ.സുരേന്ദ്രന്റെയും ശ്രീമതി കെ.ഷീബയുടെയും മകന്‍ ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങില്‍ പ്രിയങ്കരരായ മമ്മൂക്കയ്ക്കും എം.എ.യൂസഫലിക്കയ്ക്കുമൊപ്പം പങ്കെടുത്തു. ഒട്ടെറ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി. ഹരികൃഷ്ണനും ദില്‍നയ്ക്കും വിവാഹമംഗളാശംസകള്‍…