ജില്ലാ നേഴ്‌സസ് വാരാഘോഷം


മലപ്പുറം: ഈ വര്‍ഷത്തെ ജില്ലാ തല നേഴ്‌സസ് വാരാഘോഷത്തിന്  തുടക്കമായി.
തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ഓഡിറ്റോറിയത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി വാരാഘോഷം ഉദ്ഘാടനം ചെയ്തു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍  രേണുക അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി പി ഇസ്മായില്‍,തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ആര്‍ പ്രഭുദാസ്,മഞ്ചേരി ഗവ നേഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഒ ഷീജ,തിരൂരങ്ങാടി താലൂക്ക് ആശുപത്രി നേഴ്‌സിംഗ് സൂപ്രണ്ട് പി സുമതി,തിരൂര്‍ ജില്ലാ ആശുപത്രി നേഴ്‌സിംഗ് സൂപ്രണ്ട് സി പ്രജിത,പൊന്നാനി താലൂക്ക് ആശുപത്രി സൂപ്രണ്ട് സി വി പുഷ്പലത,കേരള ഗവ സ്റ്റുഡന്റ് നേഴ്‌സസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി എസ് എമിലി, സെക്രട്ടറി വി മുഹമ്മദ് ബസാം എന്നിവര്‍ സംസാരിച്ചു.ആരോഗ്യ ശാസ്ത്ര സര്‍വകലാശാല അംഗവും ഇ എം എസ്  നേഴ്‌സിംഗ്‌കോളേജ് വൈസ്  പ്രിന്‍സിപ്പാളുമായ പി കിഷോര്‍ കുമാര്‍ ഈ വര്‍ഷത്തെ നേഴ്‌സസ് ദിന സന്ദേശം നടത്തി.

ജില്ലാ നേഴ്‌സിംഗ് ഓഫീസര്‍ പി നളിനി പതാക ഉയര്‍ത്തി.നേഴ്‌സസ് ദിന സന്ദേശ വിളംബരറാലി  തിരൂരങ്ങാടി എസ് ഐ എം ശിവദാസന്‍ ഫഌഗ് ഓഫ് ചെയ്തു. എം കെ എച്ച്  നേഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കെ ഫാത്തിമ സ്വാഗതവും ജില്ലാ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഓഫീസര്‍ ടി ആര്‍ ഗീത നന്ദിയും പറഞ്ഞു.വാരാഘോഷത്തിന്റെ സമാപനം മെയ് 12ന്  മലപ്പുറം ടൗണ്‍ഹാളില്‍ നടക്കും.
ഫോട്ടോ; ജില്ലാ തല നേഴ്‌സസ് വാരാഘോഷം തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു