സഞ്ജിത്ത് കൊലക്കേസ്: പോപ്പുലർഫ്രണ്ട് നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ
സഞ്ജിത്ത് കൊലക്കേസ്: പോപ്പുലർഫ്രണ്ട് നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊലക്കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ. ആലത്തൂർ ഗവൺമെന്റ് ജിഎംഎൽപി സ്‌കൂളിലെ അദ്ധ്യാപകനും പോപ്പുലർ ഫ്രണ്ട് ഡിവിഷണൽ പ്രസിഡന്റുമായ ബാവയാണ് അറസ്റ്റിലായത്. കൊലപാതക ശേഷം ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു ഇയാളെന്ന് പോലീസ് അറിയിച്ചു. സഞ്ജിത്ത് കേസിൽ ഇനി എട്ട് പേർ കൂടി പിടിയിലാകാനുണ്ട്.

നവംബർ 15നാണ് സഞ്ജിത്തിനെ പട്ടാപ്പകൽ നടുറോഡിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. സംഭവം നടന്ന് ഇത്ര മാസങ്ങൾ പിന്നിട്ടിട്ടും മുഴുവൻ പ്രതികളേയും പിടികൂടാൻ പോലീസിന് കഴിയാത്ത സാഹചര്യത്തിൽ പോലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.