ഗതാഗതം നിരോധിച്ചു
നവീകരണ പ്രവൃത്തിയെ തുടര്‍ന്ന് തിരുവാലി പഞ്ചായത്ത്പ്പടി- നിരന്നപറമ്പ്-പേലപ്പുറം റോഡില്‍ മെയ് എട്ട് മുതല്‍ ഒരു മാസത്തേക്ക് വാഹനഗതാഗതം നിരോധിച്ചു. ചാത്തക്കാട് മുതല്‍ നിരന്നപറമ്പ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗത നിരോധനം. പ്രദേശവാസികള്‍ കാര- നിരന്നപറമ്പ്-പത്തിരക്കോട് റോഡ്, കാര-തിരുവാലി വില്ലേജ് റോഡ് എന്നിവ ഉപയോഗിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
തിരൂര്‍ റോഡ് സെക്ഷന് കീഴില്‍ വരുന്ന ചോറ്റൂര്‍-മാട്ടുമ്മല്‍ ഹൈസ്‌കൂള്‍- വെട്ടിച്ചിറ റോഡില്‍ കലുങ്ക് പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (മെയ് ഏഴ്) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. യാത്രക്കാര്‍ വെട്ടിച്ചിറ- കാട്ടിലങ്ങാടി, കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡുകള്‍ വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.