Fincat

പെരുന്നാൾ ദിനത്തിൽ മലപ്പുറത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു.

മലപ്പുറം: ബൈക്കും ടവേര ജീപ്പും കൂട്ടിയിടിച്ചു ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മൂർക്കനാട് സ്വദേശി ബേപ്പൂക്കാരൻ മഹബൂബിൻ്റെ മകൻ മുഹമ്മദ് മഷ്ഹൂക്ക് (18) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പെരുന്നാൾ ദിവസം അരീക്കോട് ആലുക്കലിൽ വെച്ചാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

1 st paragraph

പരിക്ക് ഗുരുതരമായതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് മൂന്നുദിവസത്തെ ഇദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ വലിയ പ്രതീക്ഷ ആയിരുന്നെങ്കിലും ഒടുവിൽ ജീവൻ നഷ്ടപ്പെടുകയായിരുന്നു. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

2nd paragraph

മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു മുഹമ്മദ് മഷ്ഹൂക്ക്. മാതാവ്: ഉമൈമത്ത്. സഹോദരങ്ങൾ: ആഷിഖ് അലി, ഫാത്വിമ സഹ്‌ല, ഫാത്തിമ നഹ്‌ല, ഫാത്വിമ നുഫൈദ.