ഗാർഹികാവശ്യത്തിനുള്ള പാചകവാതകവില വീണ്ടും കൂട്ടി
തിരുവനന്തപുരം: പാചക വാതക വില വീണ്ടും കൂട്ടി. 50 രൂപയാണ് ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ പുതുക്കിയ വില 1006.50 രൂപയായി. 956.50 രൂപയായിരുന്നു നേരത്തേയുണ്ടായിരുന്ന വില.

വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. 2359 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ ഇപ്പോഴത്തെ വില. 103 രൂപയുടെ വർധനവാണ് വാണിജ്യ സിലിണ്ടറിന് ഉണ്ടായത്. കഴിഞ്ഞ നാലു മാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലിണ്ടറുകൾക്കു വര്‍ധിപ്പിച്ചത്.