ഗവര്‍മെന്റ് കരാറുകാര്‍ മലപ്പുറത്ത് പ്രകടനവും പ്രതിഷേധ ധര്‍ണ്ണയും നടത്തി
മലപ്പുറം; കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ അടിക്കടിയുള്ള വിലവര്‍ദ്ധനവ് തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സര്‍ക്കാറിന്റെ പ്രവൃത്തികളില്‍ വില വ്യതിയാന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഗവര്‍മെണ്ട് കരാറുകാര്‍ മലപ്പുറത്ത് പ്രകടനവും പ്രതിഷേധ ധര്‍ണ്ണയും നടത്തി.
കരാറുകാരുടെ സംയുക്തവേദിയായ കേരള ഗവര്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഏകോപനസമിതി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമരം ആള്‍ കേരള ഗവര്‍മെണ്ട് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് സെക്രട്ടറി കെ എം അക്ബര്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വി പി അയ്യ്ൂബ് അധ്യക്ഷത വഹിച്ചു.കേരളാ ഗവര്‍മെണ്ട് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പുള്ളാട്ട് അസ്സൈന്‍ ഹാജി, കേരളാ ഗവര്‍മെണ്ട് കോണ്‍ട്രാക്ട്‌ഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍ വി കുഞ്ഞിമുഹമ്മദ്, ട്രഷറര്‍ കെ സുരേഷ്,വി വി അബദുള്‍ സലാം,പി മുഹമ്മദലി,ബാബു നയീം, പി പി നാസര്‍,ഖാലിദ് നിലമ്പൂര്‍,സാലിഹ് തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരളാ ഗവര്‍മെണ്ട് കോണ്‍ട്രാക്ട്‌ഴ്‌സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി അബ്ബാസ് കുറ്റിപ്പുളിയന്‍ സ്വാഗതവും പി പി സൈതലവി എന്ന കുഞ്ഞാന്‍ നന്ദിയും പറഞ്ഞു.
പ്രവൃത്തിയുടെ പ്രത്യേകത,സൈറ്റ് കണ്ടീഷന്‍ എന്നിവ കണക്കിലെടുത്ത് ടെണ്ടര്‍ നിരക്ക് അംഗീകരിക്കുക,ടെണ്ടര്‍ നിരക്കിന് പരിധി നിശ്ചയിക്കുന്നത് ഒഴിവാക്കുക,കെട്ടിട നിര്‍മ്മാണ കരാറിന് ഏര്‍പ്പെടുത്തിയ 5 വര്‍ഷത്തെ ഡിഫക്ട് ലയബിലിറ്റി പിരിയഡ് ഒഴിവാക്കുക,5 ലക്ഷത്തിന് താഴെ എസ്റ്റിമേറ്റ് വരുന്ന പ്രവൃത്തികളെ ഇ ടെന്‍ഡറില്‍ നിന്ന് ഓഴിവാക്കുക, അമിത ബില്‍ കുടിശികക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി 21 ഇന ആവശ്യങ്ങള്‍ സമിതി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.