സിവില്‍ സ്റ്റേഷന് മുന്നില്‍ കഞ്ഞിവെപ്പ് സമരം നടത്തി
മലപ്പുറം ;വേനലവധി വേതനം അനുവദിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച് എം എസ്)ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ കഞ്ഞിവെപ്പ് സമരം നടത്തി.

പ്രതിമാസ വേനലവധി വേതനം അയ്യായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കണ്‌മെന്ന് തൊഴിലാൡള്‍ ആവശ്യപ്പെട്ടു.
ജനതാദള്‍ എസ് ജില്ലാ ജനറല്‍സെക്രട്ടറി ടി എ ഖാദര്‍ സമരംഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറര്‍ എം പി അബദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ജി ഷാനവാസ്,ജില്ലാ പ്ര,ിഡന്റ് പാറക്കല്‍ ഷെരീഫ്,അഡ്വ.പി പി എ സഗീര്‍,കെ എം ജയശ്ങ്കര്‍, പി മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.പി കെ സാവിത്രി,വി കെ കമലാക്ഷി,സി എം സുനിത,അസ്മാബി പറവണ്ണ,ടി പി അബദുറഹിമാന്‍ എന്നിവര്‍ സമരത്തിന് നേതൃത്ത്വം നല്‍കി. സമരത്തിനോടനുബന്ധിച്ച് ടൗണില്‍ തൊഴിലാളികളുടെ പ്രകടനം നടന്നു.