കൊണ്ടോട്ടിയിൽ മൂന്നുപേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് മൂന്നുപേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയിരിപ്പ് പഞ്ചായത്തില്‍ രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നേരത്തെ കാസര്‍ഗോഡ് ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയേറ്റ് മരിച്ച വിദ്യാര്‍ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.