മഞ്ചേരിയിൽ വീണ്ടും മയക്കുമരുന്നു വേട്ട; ആഡംബര വാഹനത്തിൽ വില്‍പ്പനയ്ക്കായി എത്തിച്ച 15 ഗ്രാം MDMA യുമായി മൂന്നുപേർ പിടിയിൽ


മലപ്പുറം: മഞ്ചേരി ചെങ്ങണ ബൈപ്പാസ് റോഡിൽ വിൽപ്പനക്കായി കൊണ്ടുവന്ന 15 ഗ്രാം MDMA യുമായി പാണ്ടിക്കാട് കക്കുളം സ്വദേശി മുഹമ്മദ് മുബഷിർ (28) മഞ്ചേരി തുറക്കൽ വട്ടപ്പാറ സ്വദേശി പൂളക്കുന്നൻ ഷാജഹാൻ(43), മഞ്ചേരി എളങ്കൂർ പേലേപ്പുറം സ്വദേശി ശ്രീജിത്ത്(39) എന്നിവരെയാണ് മഞ്ചേരി പോലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കിരി യുടെ നേതൃത്വത്തിൽ മഞ്ചേരി പോലീസും മലപ്പുറം ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡും ചേർന്ന്  പിടികൂടിയത്.

പിടിച്ചെടുത്ത ലഹരിമരുന്നിന് ചില്ലറ വിപണിയിൽ ഒരു ലക്ഷത്തിൽ പരം രൂപ വിലവരും. മുഹമ്മദ്‌ മുബഷിറിനെ കഴിഞ്ഞ വർഷം വയനാട്ടിൽ 20 കിലോ  കഞ്ചാവ് വാഹനത്തിൽ കടത്തിയതിനു എക്സൈസ്  പിടികൂടിയിരുന്നു.

സ്ഥലത്തു വ്യാപകമായി മാരക ലഹരി വസ്തുക്കൾ വിൽപന  നടക്കുന്നുണ്ടെന്ന് ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തില്‍  മലപ്പുറം  ഡിവൈഎസ്പി പിഎം പ്രദീപിന്റെ മേൽനോട്ടത്തിൽ മഞ്ചേരി പോലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരി , മഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ  വിവേക് വി,ജില്ലാ ആന്റി നർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ SI ഗിരീഷ്. M, ASI സന്തോഷ്‌,സലീം പൂവത്തി ദിനേഷ് ഇരുപ്പക്കണ്ടൻ , R.സഹേഷ് , ജസീർ kk, സിറാജ്ജുദ്ധീൻ. k, ഹരിലാൽ. P, അൽദോസ് വിൻസ്, കൃഷ്ണദാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.