ഇന്‍ടസ്ട്രിയല്‍ യൂണിറ്റ് ഉടമകള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
മലപ്പുറം : കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എന്‍ജിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് ഉടമകള്‍ മലപ്പുറത്ത് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
സിവില്‍സ്റ്റേഷന് മുമ്പില്‍ നടന്ന ധര്‍ണ നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ഒ സതീശ് കുമാര്‍ അധ്യക്ഷത വഹിച്ചു. ലൈസന്‍സ് ഇല്ലാത്തവരുടെ ഈ രംഗത്തേക്കുള്ള കടന്നുകയറ്റം തടയണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും നല്‍കി വന്നിരുന്ന വൈറ്റ് കാറ്റഗറി പുനസ്ഥാപിക്കണമെന്നും ഇരുമ്പുല്‍പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും അയേണ്‍ ഫാബ്രിക്കേഷന്‍ യൂണിറ്റുകളെ സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. . സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.പി ഉണ്ണി മഞ്ചേരി, വ്യാപാരി വ്യവസായി ജില്ലാ പ്രസിഡണ്ട് കെ. സുബ്രഹ്മണ്യന്‍, കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് അക്രം ചുണ്ടയില്‍, കെ.എസ്.എസ്.ഐ.എ സംസ്ഥാന അംഗം ചാലില്‍ ഇസ്മായില്‍, മുരളിമോഹന്‍, കെ.പി വാസുദേവന്‍, നാസര്‍ മലപ്പുറം, ദേവന്‍ എടക്കര, ലൈസ് കരുവാരക്കുണ്ട്, സലാം അരീക്കോട് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.ടി മുഹമ്മദ് ഹനീഫ സ്വാഗതവും ട്രഷറര്‍ സിദ്ധിഖ് മുല്‍ത്താന്‍ നന്ദിയും പറഞ്ഞു.