മലപ്പുറത്ത് ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു
മലപ്പുറം: മലപ്പുറത്ത് പിഞ്ചുകുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. ഏലംകുളം പാലത്തോളിലാണ് സംഭവം.

13 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പുഴയിലെറിഞ്ഞത്. കുഞ്ഞിനായി നാട്ടുകാരും ഫയർ ഫോഴ്സ്, പൊലീസ് ഉദ്യോഗസ്ഥരും തെരച്ചിൽ ആരംഭിച്ചു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് സൂചന.