പെന്‍ഷന്‍കാര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി


മലപ്പുറം; തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍കാര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി.
ഡി സി സി പ്രസിഡന്റ് അഡ്വ. വി എസ് ജോയ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

ഇടതുപക്ഷ സര്‍ക്കാരിന്റെ തെറ്റായ ഈ നടപടി തിരുത്തണമെന്ന് അദ്ദഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മുല്ലശ്ശേരി ശിവരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി എ ലത്തീഫ്, ജില്ലാ സെക്രട്ടറി കെ എ സുന്ദരന്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ഡി എ ഹരിഹരന്‍ മാസ്റ്റര്‍, ഡോ. എം സി കെ വീരാന്‍, വനിതാ ഫോറം സംസ്ഥാന സെക്രട്ടറി ടി വനജ ടീച്ചര്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ ശശിധരന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ച്ചിന് എ ചന്ദ്രശേഖരനുണ്ണി, എം അബ്ദുല്‍ഖാദര്‍, സി എച്ച് ഹംസക്കുട്ടി, കെ പി കൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ നായര്‍, ടി പി പദ്മനാഭന്‍, എന്‍ പി രാമകൃഷ്ണന്‍, കെ നന്ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ; കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍കാര്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് അഡ്വ വി എസ് ജോയ് ഉദ്ഘാടനം ചെയ്യുന്നു