തൃക്കാക്കര ഉപതെരഞ്ഞടുപ്പ് ഫലംസര്ക്കാരിന്റെ മദ്യനയത്തിനെതിരായ വിധിയെഴുത്താകും; മദ്യ നിരോധന സമിതി
മലപ്പുറം; തൃക്കാക്കര ഉപതെരഞ്ഞടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ വിധിയെഴുത്താകുമെന്ന് കേരള മദ്യ നിരോധന സമിതി ജില്ലാ കമ്മറ്റി യോഗം മുന്നറിയിപ്പ് നല്കി.
സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മജീദ് മാടമ്പ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ഫാദര്‍ മാത്യൂസ് വട്ടിയാനിക്കല്‍,റവ.ജോണ്‍ ദാസ്,ഖദീജ നര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി കെ എസ് വര്‍ഗ്ഗീസ് സ്വാഗതവും ട്രഷറര്‍ കുഞ്ഞിമുഹമ്മദ് ചോനാരി നന്ദിയും പറഞ്ഞു.