Fincat

വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണം- മഹിളാ കോണ്‍ഗ്രസ്

മഹിളാ കോണ്‍ഗ്രസ് മലപ്പുറം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

1 st paragraph

മലപ്പുറം : പിഞ്ചു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലറും അധ്യാപകനുമായിരുന്ന കെ വി ശശികുമാര്‍ സമൂഹത്തിന് അപമാനമാണെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല പറഞ്ഞു. വിദ്യാര്‍ത്ഥികളെ പീഡിനത്തിരയാക്കിയ മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലറും മലപ്പുറം സെന്റ് ജമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായിരുന്ന കെ വി ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലപ്പുറം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

2nd paragraph


അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികളെയാണ് ഈ അധ്യാപകന്‍ പീഡിപ്പിച്ചത്. സിപിഎം നേതാവാണ് എന്ന കാരണത്താല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഈ അധ്യാപകനെ ഒളിവില്‍ താമസിക്കാന്‍  സൗകര്യമൊരുക്കി കൊടുക്കുന്നത് സിപിഎം നേതൃത്വമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പോക്‌സെ കേസ് ഇയാള്‍ക്കെതിരെ നിലവിലുണ്ടായിട്ടും ഈ അധ്യാപകനെ പിടികൂടാന്‍ പൊലീസ് തയ്യാറാവാത്തത് സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദം കൊണ്ടാണ്. പ്രതികളെ സംരക്ഷിക്കുന്നതും കുറ്റമാണെന്ന് സംരക്ഷകര്‍ മനസ്സിലാക്കണമെന്നും അവര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അധ്യാപകരോട് പീഡന വിവരം പറഞ്ഞിട്ടും നടപടികള്‍ സ്വീകരിക്കാത്ത സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയും നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.കെ പി സി സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷെഹര്‍ബാന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ എം ഗിരിജ, ജിജി ശിവകുമാര്‍, സീനത്ത്, സിബി ടീച്ചര്‍, ഇന്ദിര,  സുജാത, ജിഷ പടിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.