ലഹരിക്കെതിരെ ബോധവല്‍ക്കരണം ഊര്‍ജിതമാക്കണം. പി ഉബൈദുള്ള എം എല്‍ എ
മലപ്പുറം: സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെ ബോധവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും സാമൂഹ്യസാംസക്കാരികസന്നദ്ധ സംഘടനകളും സജീവ ശ്രദ്ധ ചെലുത്തണമെന്നും ഇതിന്റെ ഭാഗമായി ജില്ല പഞ്ചായത്തിന്റെ ലഹരി മുക്ത ക്യാമ്പസ് പോലുള്ള പദ്ധതികള്‍ വിപുലമാക്കണമെന്നും പി ഉബൈദുള്ള എം എല്‍ എ ആവശ്യപ്പെട്ടു.
ലഹരി നിര്‍മ്മാര്‍ജന സമിതി എംപ്ലോയീസ് വിംഗ് നടത്തുന്ന മദ്യനയം തിരുത്തും വരെ മുഖ്യമന്ത്രിയ്ക്ക് ഇമെയില്‍ സന്ദേശം സമരപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സീനിയര്‍ വൈസ് പ്രസിഡന്റ് എ.കെ.അബ്ബാസ് താമരശ്ശേരി അദ്ധ്യക്ഷത വഹിച്ചു. എല്‍എന്‍ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സെക്രട്ടറി ഒ കെ കുഞ്ഞിക്കോമു മാസ്റ്റര്‍, എംപ്ലോയ്‌സ് വിംഗ് സംസ്ഥാന സെക്രട്ടറി പി പി അലവിക്കുട്ടി മാസ്റ്റര്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ സലീന, ശ്രീദേവി പ്രാക്കുന്ന്, ടി പി ഹാരിസ്, എസ് ഇ യു സംസ്ഥാന പ്രസിഡന്റ് എ.എം.അബൂബക്കര്‍, എല്‍ എന്‍ എസ് സംസ്ഥാന സെക്രട്ടറി ഷാജു തോപ്പില്‍, ജില്ല സെക്രട്ടറി അബൂബക്കര്‍ എടവണ്ണ, ട്രഷറര്‍ ഹമീദ് പട്ടിക്കാട്, സംസ്ഥാന ട്രഷറര്‍ ഷുക്കൂര്‍ പത്തനംതിട്ട, കെ എസ് ടി യു സംസ്ഥാന സെക്രട്ടറി എം അഹമ്മദ് മാസ്റ്റര്‍, കെ ടി ജലീല്‍ മാസ്റ്റര്‍ പാലക്കാട്, ഫഹദ് ഉദരംപൊയില്‍ എന്നിവര്‍ സംസാരിച്ചു.