മകളെ ഭാര്യാ സഹോദരൻ പീഡിപ്പിച്ചെന്ന് വ്യാജപരാതി; പിതാവ് അറസ്റ്റിൽ
വഴിക്കടവ്: മകളെ ഭാര്യാ സഹോദരൻ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകിയ സംഭവത്തിൽ പിതാവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. നാല് വയസുകാരിയായ മകളെ ഭാര്യാ സഹോദരൻ പീഡിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ജനുവരിയിലാണ് പിതാവ് വഴിക്കടവ് പൊലീസിൽ പരാതി നല്കിയത്. പിതാവിന്റെ പരാതിയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടിയെയും മാതാവിനെയും ശാസ്ത്രീയമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരേയും കൊണ്ട് കുട്ടിയുടെ പിതാവ് വ്യാജമൊഴി പറയിപ്പിച്ചതാണന്ന് കണ്ടെത്തുകയായിരുന്നു.

പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ ഒളിവിൽ പോയ പിതാവിനെ പൊലീസ് കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. കുടുംബ വൈരാഗ്യത്തെ തുടർന്നാണ് ഭാര്യാ സഹോദരനെ കുടുക്കാൻ കുട്ടിയുടെ പിതാവ് വ്യാജപരാതി നൽകിയതെന്ന് പൊലീസ് പറഞ്ഞു. നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ എബ്രഹാമിന്റെ നിർദേശത്തെ തുടർന്ന് രൂപവൽക്കരിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത്.

ഇതോടെ പൊലീസ് ഭാര്യ സഹോദരനെനെതിരെയുള്ള കേസ് വ്യാജമാണന്ന് കോടതിയിൽ റിപ്പോർട്ട് നല്കുകയും തുടർന്ന് പിതാവിനെതിരെ വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യു കയും ചെയ്തു. ഇതോടെ ഒളിവിൽ പോയ പിതാവിനെ പൊലീസ് പിന്നീട് കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇതിനുമുമ്പും വഴിക്കടവ് പൊലീസ് വ്യാജ പോക്‌സോ പരാതിയിൽ അന്വേഷണം നടത്തി പരാതിക്കാരനെനെതിരെ കേസെടുത്തിട്ടുണ്ട്.
സബ് ഇൻസ്‌പെക്ടർ മാരായ ജോസ്. കെ. ജി. അജയകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ അബൂബക്കർ നാലകത്ത്, ഗീത. കെ സി, ജോബിനി ജോസഫ് . എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കുടുംബ വഴക്കിനെ തുടർന്ന പോക്‌സോ വകുപ്പ് ദുരുപയോഗം ചെയ്ത സംഭവത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ മലപ്പുറം ജില്ലാ ശിശു ക്ഷേമ സമിതി പൊലീസിനോട് നിർദേശിച്ചിരുന്നു. വഴിക്കടവ് ഭാര്യ സഹോരനെതിരെ നാല് വയസുകാരിയെ കൊണ്ട് മൊഴി നൽകിച്ച ആൾക്കെതിരെ നടപടി എടുക്കാൻ കഴിഞ്ഞ ഫെബ്രുവരി തന്നെ ശിശു ക്ഷേമ സമിതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു.