ലോട്ടറി ടിക്കറ്റിന് 50 രൂപയാക്കി ഞായറാഴ്ചകളിലും നറുക്കെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുന:പരിശോധിക്കണം: ഐ എന്‍ ടി യു സി
മലപ്പുറം: ലോട്ടറി തൊഴിലാളികള്‍ ടിക്കറ്റ് ചിലവില്ലാതെ കടംപെരുകി ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന ഈ സമയത്ത് തന്നെ ടിക്കറ്റിന്റെ മുഖവില 50 രൂപയാക്കി ഞായറാഴ്ചകളിലും നറുക്കെടുക്കാനുള്ള നീക്കം പുന:പരിശോധിക്കണമെന്നും ഞായറാഴ്ച തൊഴിലാളികള്‍ക്ക് അവധി നല്‍കാന്‍ നടപടി വേണമെന്നും കേരള ലോട്ടറി ഏജന്റ്‌സ് & സെല്ലേഴ്‌സ് അസോസിയേഷന്‍ ഐ എന്‍ ടി യു സി മലപ്പുറം ജില്ലാ കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ ലോട്ടറി മാഫിയയെ സഹായിക്കുന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ തൊഴിലാളികളെ കൊടിയുടെ നിറം നോക്കാതെ അണിനിരത്തി ശക്തമായ സമരത്തിനു നേതൃത്വം നല്‍കുമെന്ന് യോഗം ഉത്ഘാടനം ചെയ്ത് കൊണ്ട് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടന്‍ മുന്നറിയിപ്പ് നല്‍കി. ചടങ്ങില്‍ ഭരതന്‍ പരപ്പനങ്ങാടി അധ്യക്ഷം വഹിച്ചു, സി. കെ. രാജീവ്, നാസര്‍ കോഡൂര്‍, വേലായുധന്‍ ഐക്കാടന്‍, പി. ഭാസ്‌കരന്‍, എം. ബാബുരാജ്, പി. ഹംസ, ടി. അബ്ദുള്‍ ജലീല്‍, പി. പി.രാജന്‍, പി. നാസര്‍ എന്നിവര്‍ സംസാരിച്ചു