മാംസ വിഭവങ്ങള്‍ സുരക്ഷിതമാക്കാം സെമിനാര്‍ നാളെ


മലപ്പുറം; മാംസ വിഭവങ്ങള്‍ സുരക്ഷിതമാക്കി നല്‍കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ വെറ്റിറിനറി അസോസിയേഷന്‍ ജില്ലാ കമ്മറ്റി ഹോട്ടല്‍ ,ബേക്കറി ഉടമകള്‍,കാറ്ററിംഗ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് നാളെ (മെയ് 18 ന്) ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കും.
മലപ്പുറം മഹേന്ദ്രപുരി ഹോട്ടലില്‍ രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും.  അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എം കെ പ്രദീപ് കുമാര്‍,ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ്,ജില്ലാ മെഡിക്കല്‍ ഓപീസര്‍ ഡോ. കെ രേണുക,ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ വി ഉമ,വെറ്റിനറി സര്‍വ്വലാശാല സംരഭക വിഭാഗം ഡയറക്ടര്‍ ഡോ. ടി എസ് രാജീവ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും.ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍,ആരോഗ്യ സുരക്ഷ,മാംസ സംസ്‌കരണം,സംഭരണം പാചകം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന അബദ്ധങ്ങളും അപകടങ്ങളും തുടങ്ങി സുരക്ഷിത ഭക്ഷണവുമായി ബന്ധപ്പെട്ടവിഷങ്ങളില്‍ വിദഗ്ദര്‍സക്ലാസ്സെടുക്കും. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടരിക്കുന്നവെന്ന ഏകാരോഗ്യ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ സെമിനാറെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്ഡറ് ഡോ. കെ എന്‍ നൗഷാദലി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഡോ ഹാറൂണ്‍ റഷീദ്, ഡോ പി യു അബദുള്‍ അസീസ് ഡോ.ബി സുരേഷ്,ഡോ ടി പി റമീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.