Fincat

ചക്രവാത ചുഴി; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ കനക്കും,ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ലക്ഷദ്വീപിന് മുകളിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാത ചുഴി നിലവിൽ കേളത്തിന് മുകളിലായാണ് സ്ഥിതിചെയ്യുന്നത്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വന്നിട്ടുണ്ട്. ഇന്ന് ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

1 st paragraph

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാഴാഴ്ച കണ്ണൂരും കാസർകോടുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലി മുതൽ 204 മില്ലി വരെ മഴ ലഭിച്ചേക്കും.

2nd paragraph

അതേസമയം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും മറ്റെന്നാൾ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.