ജില്ലയിൽ മൂന്നില്‍ രണ്ട് സീറ്റില്‍ യുഡിഎഫ്; ഒരു സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടിടത്ത് യുഡിഎഫിന് ജയം. ആലംകോട് പഞ്ചായത്തില്‍ എല്‍ഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ വള്ളിക്കുന്ന് എല്‍ഡിഎഫ് യുഡിഎഫ് വാര്‍ഡില്‍ ജയിച്ചു കയറി. എവിടെയും ഭരണമാറ്റം ഇല്ല.

ആലംകോട് പഞ്ചായത്ത്ഏഴാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി പൂക്കൈപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെസി ജയന്തിയെ 215 വോട്ടിനാണ് തോല്‍പ്പിച്ചത്. എല്‍ഡിഎഫിന് സീറ്റ് നഷ്ടം ആയെങ്കിലും ഭരണമാറ്റം ഉണ്ടാകില്ല. നിലവില്‍ എല്‍ഡിഎഫിന് 10 സീറ്റും യുഡിഎഫിന് 09 സീറ്റും ആണ് ഉള്ളത്

കണ്ണമംഗലം പഞ്ചായത്തിലെ 19ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 279 വോട്ട് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ സികെ അഹമ്മദാണ് വിജയിച്ചത്. എല്‍ഡിഎഫിലെ കെടി. ജുനൈദിനെ ആണ് തോല്‍പ്പിച്ചത്.

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട് ഒന്‍പതാം വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. ഉപതെരഞ്ഞെടുപ്പില്‍ 280 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിഎം രാധാകൃഷ്ണന്‍ ജയിച്ചത്.എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 808 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി മേലയില്‍ വിജയന് 528 വോട്ടും ബിജെപി സ്ഥാനാര്‍ഥി ലതീഷ് ചുങ്കം പള്ളിക്ക് 182 വോട്ടും ലഭിച്ചു. ഇവിടത്തെ കക്ഷി നില ഇപ്പോള്‍ എല്‍ഡിഎഫ് 15, യുഡിഎഫ് 08.