കരാറുകാരുടെ ആവശ്യങ്ങള്‍ പരിഗണിക്കും; മന്ത്രി മുഹമ്മദ് റിയാസ്
മലപ്പുറം; ഗവര്‍മെന്റ് കരാറുകാരുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണ്ണമായി പരിഗണിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് ,ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
പതിനെട്ടാമത് ഗവര്‍മെണ്ട് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാറുകാരുടെ മുദ്രാവാക്യം വിളികളാല്‍ പ്രകമ്പനം കൊണ്ട സൂര്യ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ എം വി കുഞ്ഞപ്പന്‍ നഗറില്‍ സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ പതാക ഉയര്‍ത്തി. സര്‍ക്കാരും കരാറുകാരും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്.കരാറുകാരുമായി നല്ല ബന്ധമാണ് സര്‍ക്കാരിനുള്ളത്. അത് തുടരും.അദ്ദേഹംപറഞ്ഞു.കരാറുകാര്‍ക്കും സംഘടനാ പ്രവര്‍ത്തകര്‍ക്കും തന്നെ വന്ന് കാണാന്‍ ഒരു മധ്യവര്‍ത്തിയുടെയും ആവശ്യമില്ലെന്നും അവര്‍ക്ക് മുന്‍പില്‍ തന്റെ ഓഫീസ് എപ്പോഴും തുറന്നിട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
സംസ്ഥാനത്ത് 2021 ലെ ഡി എസ് ആര്‍ നടപ്പാക്കും.ഗുണമേന്‍മയുള്ള ജോലി ചെയ്യുന്ന കരാറുകാര്‍ക്ക് പുതിയ നിരക്കിലുള്ള തുക അനുവദിക്കാനാനും സ്ര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്.ഫയലുകളിലെ കാലതാമസം ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ ഇ ഓഫീസുകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ അധ്യക്ഷത വഹിച്ചു.മലപ്പുറം വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ വി പ്രസാദ്,പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ് വിഭാഗം മലപ്പുറം എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ കെ എം മുഹമ്മദ് ഇസ്മായില്‍, ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ ജെ വര്‍ഗീസ്,സംസ്ഥാന സെന്‍ട്രല്‍ കമ്മറ്റി മെമ്പര്‍മാരായ സി അബ്ദുള്‍ കരീം, കെ ആര്‍ കൃഷ്ണ കുമാര്‍,സംസ്ഥാന വൈസ് പ്രസിഡന്റ് ജോമോന്‍ മാത്യു,സൊസൈറ്റി ഫോര്‍ കോണ്‍ട്രാക്ടേഴ്‌സ് സോഷ്യല്‍ സെക്യൂരിറ്റി സെക്രട്ടറി പി എം ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.സംസ്ഥാന സെക്രട്ടറി പി വി കൃഷ്ണന്‍ അവതരിപ്പിച്ച പവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ എം ശ്രീകുമാര്‍ അവതരിപ്പിച്ച വരവ് ചെലവ് കണക്കും ചര്‍ച്ചക്ക് ശേഷം സമ്മേളനം പാസാക്കി.സ്വാഗത സംഘം ചെയര്‍മാന്‍ അബ്ബാസ് കുറ്റിപ്പുളിയന്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ കെ സുരേഷ് നന്ദിയും പറഞ്ഞു. മണമടഞ്ഞ 7 അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം 35 ലക്ഷം രൂപ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു.