Fincat

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് പ്രകോപന മുദ്രാവാക്യം, അന്വേഷണവുമായി പൊലീസ്

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും സോഷ്യൽ മീഡിയയിലടക്കം വിമർശനം വ്യാപകമാവുകയും ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്.

1 st paragraph

രണ്ടുദിവസം മുമ്പുനടന്ന റാലിക്കിടെ ഒരു ചെറിയ ആൺകുട്ടിയാണ് മുദ്രാവാക്യം മുഴക്കിയത്. ആയിരക്കണക്കിനുപേരാണ് ഈ റാലിയിൽ പങ്കെടുത്തത്. റാലിയിൽ പങ്കെടുത്ത ഒരാളുടെ തോളിലിരുന്നാണ്’ അരിയും മലരും കുന്തിരിക്കവും വാങ്ങി വച്ചോളൂ നിന്റെയൊക്കെ കാലന്‍മാര്‍ വരുന്നുണ്ട്’ എന്നു തുടങ്ങുന്ന വിവിധ മതവിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയത്.

2nd paragraph

പ്രതിഷേധം വ്യാപകമായതോടെ വിശദീകരണവുമായി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. മുദ്രാവാക്യം വിളിച്ച കാര്യം അവർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇതെന്നാണ് അവർ പറയുന്നത്. ഇരട്ടക്കൊലപാതകങ്ങൾ നടന്ന ജില്ലയാണ് ആലപ്പുഴ. അതിനാൽ കനത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നത്. അതിനിടയിലാണ് മുദ്രാവാക്യംവിളി ഉണ്ടായത്.