ഐ എന്‍ ടി യു സി ധര്‍ണ്ണ ബുധനാഴ്ച്ച


മലപ്പുറം;  പതിനാലിന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഐ എന്‍ ടി യു സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച്ച (മെയ് 25) തൊഴിലാളികള്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും.
രാവിലെ 10 മണിക്ക് ഡി സി സി  പ്രസിഡന്റ് അഡ്വ.വി എസ് ജോയ് ഉദ്ഘാടനം ചെയ്യും.
ജനവിരുദ്ധ കെ റെയില്‍ ഉപേക്ഷിക്കുക, മുഖ്യമന്ത്രി നിയമ സഭയില്‍ പ്രഖ്യാപിച്ച 700 രൂപ മിനിമം വേതനം നടപ്പാക്കുക, കെ എസ് ആര്‍ ടി സി ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ പൊതുമേഖല സ്ഥാപനങ്ങളിലും മുടങ്ങാതെ ശമ്പളം നല്‍കുക തുടങ്ങിയവയാണ് തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.
ജില്ലയിലെ മണ്ഡലം,ബ്ലോക്ക്, ജില്ലാ ഭാരവാഹികള്‍  ധര്‍ണ്ണയില്‍ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് വി പി ഫിറോസ് അറിയിച്ചു.