ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍ പതിനാലാം വാര്‍ഷികവും ലോക സേവ പുരസ്‌കാര സമര്‍പ്പണവും
മലപ്പുറം; ചാപ്പനങ്ങാടി ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍ പതിനാലാം വാര്‍ഷിക സമാപന പൊതുസമ്മേളനം ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ സി എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അടുവണ്ണി സെയ്ത് മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
വ്യത്യസ്ത മേഖലകളില്‍ സേവനം പ്രവര്‍ത്തനങ്ങള്‍ നടത്തി സമൂഹത്തിന്റെ ആദരവ് ഏറ്റുവാങ്ങിയവര്‍ക്കുള്ള ലോക സേവ പുരസ്‌കാര സമര്‍പ്പണവും ചടങ്ങില്‍ വിതരണം ചെയ്തു.
മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍,ഫാദര്‍ രാജന്‍ കരിയോട്ടില്‍,അബദുള്‍ റഷീദ്, മാധവന്‍ എമ്പ്രാന്തിരി തുടങ്ങിയവര്‍ സംസാരിച്ചു.
സമാപന പരപാടിയുടെ ഭാഗമായി കലാ,കായിക, യോഗ പ്രദര്‍ശനം, അന്നദാനം എന്നിവ സംഘടിപ്പിച്ചു.ഖമറുന്നീസ അന്‍വര്‍, (ജീവകാരുണ്യ പ്രവര്‍ത്തനം),ഡോ അബദുള്‍ മുനീര്‍(ആരോഗ്യദര്‍ശന്‍),കുഞ്ഞാവു ഹാജി (ബിസിനസ് എക്‌സലന്‍സ്),കെ ഇബ്രാഹിം (വിദ്യാദര്‍ശന്‍),നൂര്‍മുഹമ്മദ്( പരിസ്ഥിതി പ്രവര്‍ത്തനം),പി കെ ഉണ്ണികൃഷ്ണന്‍ (ബെസ്റ്റ് ചാരിറ്റി) എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.കൊറോണ, പ്രളയം തുടങ്ങിയ ഘട്ടങ്ങളില്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് യു എ ഇ കെ എം സി സി,തിരൂര്‍ സാന്ത്വനം കൂട്ടായ്മ,ഓസ്‌കാര്‍ ഫൗണ്ടേഷന്‍ ചാപ്പനങ്ങാടി,തണല്‍ ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കടുങ്ങാത്ത് കുണ്ട്,മൈത്രി കലാ സാംസാകാരിക വേദി കൊളത്തൂപറമ്പ് എന്നീ സന്നദ്ധ സംഘടനകള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി.ഭാരവാഹികളായി കോട്ടക്കല്‍ സെയ്ത് മുഹമ്മദ് (ചെയര്‍മാന്‍),ഷീലരാജന്‍ നടുവത്ത്(വൈ്‌സ് ചെയര്‍പേഴ്‌സണ്‍),ബാബു കാരാട്ട്(സെക്രട്ടറി), അബ്ദുള്‍ ഖാദര്‍ കൈനിക്കര (ട്രഷറര്‍), ഫാത്തിമ്മ ടീച്ചര്‍,മുരളീധര്‍ കൊല്ലത്ത്, ഹമീദ് ഹാജി കൈനിക്കരപി സുലൈഖ സലാം (ഡയറക്ടര്‍മാര്‍), ഇന്ദുശ്രീ എരവിമംഗലം(പ്രൊജക്ട് ഡിസൈനര്‍) എന്നിവരെ തെരഞ്ഞടുത്തു.