ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുന്നതിന് ജില്ലാ പഞ്ചായത്തിന്റെ ഗ്രൂമിംഗ് മാതൃകാപരം – എ പി അനില്‍കുമാര്‍ എം എല്‍ എ

മലപ്പുറം : ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് നടത്തുന്ന ഗ്രൂമിംഗ് പരിപാടി ഏറെ മാതൃകാപരമെന്ന് എ പി അനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. ധാരാളം പുതുമകള്‍ സൃഷ്ടിച്ച പദ്ധതികള്‍ നടപ്പിലാക്കിയ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വേറിട്ട മറ്റൊരു പദ്ധതിയാണ് ഇതെന്നും ജനസേവകരായ ജനപ്രതിനിധികളുടെ കൂട്ടായ പരിശ്രമം ഇതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരേ സമയം  തൊഴില്‍ അന്വേഷകരെയും തൊഴില്‍ദാതാക്കളെയും കണ്ടെത്തി ജോലി നല്‍കുന്ന ജില്ലാ പഞ്ചായത്ത് ലോകത്തിന് തന്നെ മാതൃകയായ തദ്ദേശ സ്വയംഭരണ സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലാ പഞ്ചായത്ത് 29 ന് നിലമ്പൂര്‍ അമല്‍ കോളേജില്‍ വെച്ച് നടത്തുന്ന ഉദ്യോഗ് 2022 എന്ന പരിപാടിയുടെ ഗ്രൂമിംഗ് പുന്നക്കാട് ദാറുല്‍നജാത്ത് ഇസ്ലാമിക് സെന്ററില്‍ വെച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി പി ജസീറ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സറീന ഹസീബ്, മെമ്പര്‍മാരായ കെ ടിഅജ്മല്‍, സെക്രട്ടറി എന്‍ എ അബ്ദുല്‍ റഷീദ്, കരുവാരക്കുണ്ട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ ഫൗസിയ, ഷംന, ഗിരീഷ്,സ്മിത അനില്‍കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ നാസര്‍ പുഴിയകുന്നന്‍,മുഹമ്മദാലി, ബാബു, ജെയിംസ് മാസ്റ്റര്‍, ദാറുല്‍നജാത്ത് ഡയറക്ടര്‍ അബ്ദുറഹിമാന്‍, പ്രധാനാധ്യാപന്‍ മുഹമ്മദ്, നൗഷാദ് പുഞ്ച എന്നിവര്‍ പ്രസംഗിച്ചു.